നല്ല സ്വാദുള്ള നായക്കുട്ടിയെ വിൽക്കുന്നുണ്ട്, അങ്ങ് തായ്വാനിൽ. പക്ഷേ വളർത്താൻ കൊള്ളില്ല. കഴിക്കാനേ കൊള്ളൂ. തായ്വാനിലെ സ്വീറ്റ് കഫേയിലാണ് നായക്കുട്ടിയുടെ രൂപത്തിലുള്ള കേക്ക് വിൽക്കുന്നത്. കാഴ്ചയിൽ നായയോടുള്ള സാമ്യമാണ് സ്വീറ്റ് കഫേയിലെ സ്പെഷൽ കേക്കിനെ കൂടുതൽ മധുരതരമാക്കുന്നത്.
ഭക്ഷ്യയോഗ്യമായ നിറക്കൂട്ടുകളുംമറ്റു പദാർഥങ്ങളുമുപയോഗിച്ചാണ് കേക്ക് നിർമിക്കുന്നതെന്ന് കഫേ അധികൃതർ അറിയിച്ചു. ഇവിടെ കേക്ക് നിർമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ തകർത്തോടുകയാണ്.
ഇതു കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പല കഫേകളിലും സ്വാദുള്ള നായയെയും പൂച്ചയെയുമൊക്കെ നിർമിക്കാൻ തുടങ്ങിയിട്ടുണ്ട്.