ബുൾഡോഗ് ഇനത്തിലുള്ള നായകൾക്ക് ആരാധകരേറെയാണ്. അതിനാൽ തന്നെ എത്ര വിലകൊടുത്തും അവയെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അത്തരത്തിൽ 60000 രൂപ നൽകി യുവതി ഒരു ബുൾഡോഗിനെ വാങ്ങി. പക്ഷേ നായക്കുട്ടി വളർന്ന് കഴിഞ്ഞാണ് ആ സത്യം മനസിലാക്കുന്നത്. താൻ പണം നൽകി വാങ്ങിയ ആ നായക്കുട്ടി ബുൾഡോഗിനത്തിൽപ്പെട്ടതല്ലെന്ന് യുവതിയ്ക്ക് മനസിലായി.
ഓൺലൈനിൽ കണ്ട ഒരു പരസ്യത്തെ തുടർന്നാണ് യുകെയിലുള്ള യുവതി നായക്കുട്ടിയെ വാങ്ങാനൊരുങ്ങിയത്. തന്റെ അമ്മയ്ക്കുള്ള സമ്മാനമായാണ് നായ്ക്കുട്ടിയെ വാങ്ങിയത്. ബുൾഡോഗ് നായക്കുട്ടിയ്ക്ക് താരതമ്യേന 60000 രൂപ കുറവാണെന്ന് മനസിലാക്കിയ യുവതി അതിനെ വാങ്ങാൻ തീരുമാനിച്ചു.
വാങ്ങിയപ്പോൾ ചെറിയ സംശയം തോന്നിയങ്കിലും അവൾ അത് കാര്യമായെടുത്തില്ല. എന്നാൽ വളർന്ന് വന്നപ്പോഴാണ് മറ്റേതോ ഇനത്തിൽപ്പെട്ട നായയാണെന്ന് യുവതി മനസിലാക്കുന്നത്. തുടർന്ന് നായയുടെ ചിത്രങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു.
തുടർന്ന് നായയുടെ ഇനം ഏതാണെന്നാണ് അറിയാൻ യുവതി മൃഗഡോക്ടറെ സമീപിച്ചു. ഫ്രഞ്ച് ബുൾഡോഗിന്റെയും യോർക്ക്ഷയർ ടെറിയറിന്റെയും സങ്കരയിനമായ ഫ്രോക്കി ഇനത്തിൽപ്പെട്ട നായയാരുന്നു അത്.