ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്..! ഇരുന്നൂറിലേറെ പ്ര​ണ​യം ത​ക​ർ​ന്നപ്പോൾ വളർത്തുനായയെ വി​വാ​ഹം ചെ​യ്ത് 49കാ​രി

നി​ര​വ​ധി പ്ര​ണ​യ​ബ​ന്ധ​ങ്ങ​ളി​ൽ ഒ​ന്നു​പോ​ലും വി​ജ​യി​ക്കാ​തി​രു​ന്ന​തി​ൽ മ​നം​മ​ടു​ത്ത സ്വിം ​സ്യൂ​ട്ട് മോ​ഡ​ൽ വ​ള​ർ​ത്തു നാ​യ​യെ വി​വാ​ഹം ക​ഴി​ച്ചു. ഇം​ഗ്ലീഷ് മോ​ഡ​ൽ എ​ലി​സ​ബ​ത്ത് ഹോ​ഡാ​ണ് വ​ള​ർ​ത്തു നാ​യ ലോ​ഗ​നെ ത​ന്‍റെ ജീ​വി​ത പ​ങ്കാ​ളി​യാ​യി സ്വീ​ക​രി​ച്ച​ത്.

49കാ​രി​യാ​യ ഇ​വ​ർ​ക്ക് ഇരുന്നൂറിലേറെ പ്ര​ണ​യ​ബ​ന്ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​തി​ൽ ഒ​ന്നു​പോ​ലും വി​ജ​യി​ച്ചി​ല്ല. 25കാ​ര​നാ​യ മ​ക​ൻ ഇ​വ​ർ​ക്കു​ണ്ട്. ഒ​രു വ​ർ​ഷം മു​മ്പ് വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു വ​ന്ന ഗോ​ൾ​ഡ​ൻ റി​ട്രീ​വ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യെ​യാ​ണ് എ​ലി​സ​ബ​ത്ത് വി​വാ​ഹം ചെ​യ്ത​ത്.

നേ​ര​ത്തെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നാ​യ ച​ത്ത​തി​നെ തു​ട​ർ​ന്ന് താ​ൻ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ലോ​ഗ​ൻ ജീ​വി​ത​ത്തി​ൽ വ​ന്ന​തു മു​ത​ൽ താ​ൻ സ​ന്തോ​ഷ​വ​തി​യാ​ണെ​ന്നും എ​ലി​സ​ബ​ത്ത് പ​റ​യു​ന്നു. അ​വ​താ​ര​ക​യാ​യ ആ​ലി​സ​ണ്‍ ഹാ​മ​ഡ​ണാ​ണ് ഏ​റെ വ്യ​ത്യ​സ്ത​മാ​യ ഈ ​വി​വാ​ഹ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

വി​വാ​ഹ​ത്തി​ന് സ​മ്മ​ത​മാ​ണ​മോ​യെ​ന്ന ആ​ലി​സ​ണി​ന്‍റെ ചോ​ദ്യ​ത്തി​ന് എ​ലി​സ​ബ​ത്ത് സ​മ്മ​തം മൂ​ളി. ഈ ​ചോ​ദ്യ​ത്തോ​ട് ലോ​ഗ​ൻ നി​ശ​ബ്ദ​നാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. മൗ​നം സ​മ്മ​ത​മാ​യി സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് മു​മ്പോ​ട്ടു​ള്ള ച​ട​ങ്ങു​ക​ൾ തു​ട​ർ​ന്നു.

ഫോ​ർ​മു​ല വ​ണ്‍ കാ​റോ​ട്ട​ക്കാ​ര​ൻ ജ​യിം​സ് ഹ​ണ്ടും ഗോ​ൾ​ഫ​ർ സെ​വേ ബാ​ല​സ്റ്റീ​റോ​സും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രും എ​ലി​സ​ബ​ത്ത് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടു. ലോ​ഗ​ന്‍റെ അ​ത്രെ​യും വി​ശ്വാ​സ്യ​ത​യു​ള്ള ഒ​രു കാ​മു​ക​നെ ത​നി​ക്ക് ല​ഭി​ക്കി​ല്ലെ​ന്നാ​ണ് എ​ലി​സ​ബ​ത്തി​ന്‍റെ അ​ഭി​പ്രാ​യം.

Related posts