കേരളം ഇപ്പോള്‍ നായകള്ക്കെതിരേയാണ്. ഓരോ ദിവസവും തെരുവുനായ്ക്കളുടെ ആക്രമണങ്ങളെക്കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ നായയുടെ യജമാനസ്നേഹം വിളിച്ചോതുന്ന ഒരു വാര്‍ത്തയാണ് അങ്ങ് പെറുവില്‍നിന്ന് വരുന്നത്. യജമാനന് തനിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ നിലത്തുവീണ് പരിക്കേല്‍ക്കുകയായിരുന്നു. തലയിടിച്ചു വീണതിനാല്‍ ധാരാളം രക്തം നഷ്ടമാകുകയും ചെയ്തു. ഉടമ സഹായത്തിന് ആംബുലന്‍സ് വിളിച്ചുവെങ്കിലും ഒറ്റയ്ക്ക് അയക്കാന്‍ നായകള്‍ ഒരുക്കമായിരുന്നില്ല.
ആംബുലന്‍സിലെ സഹായികള്‍ക്കൊപ്പം ഉടമയക്ക് ചെറു സഹായത്തിന് നായകളും കൂടി. രണ്ടു നായ്ക്കളും ഇടയ്ക്കിടെ യജമാനനെ തൊട്ടുരുമി സുഖവിവരം അന്വേഷിക്കുന്നതും വാഹനത്തിനൊപ്പം സന്ദര്‍ശിക്കുന്നതും വീഡിയോയില്‍ കാണാം. കണ്ടുനോക്കൂ നായയുടെ കറകളഞ്ഞ സ്നേഹത്തിന്റെ ദൃശ്യങ്ങള്‍.