കെട്ടിടത്തിന്റെ മുകളിൽ നിന്നും നായ തലയിലേക്കു വീണതിനെ തുടർന്ന് യുവതി ബോധരഹിതയായി വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ചൈനയിലെ ഗുവാൻസ്ഹുവിലുള്ള ബൈയുൻ ജില്ലയിലാണ് സംഭവം.
മറ്റൊരു യുവതിക്കൊപ്പം ഒരു കെട്ടിടത്തിനുള്ളിലേക്ക് ഇവർ നടന്നു കയറുന്പോൾ മുകളിൽ നിന്നും ഒരു നായ ഈ യുവതിയുടെ തലയിലേക്കു വീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ യുവതി ബോധരഹിതയായി നിലത്തേക്കു വീഴുകയും ചെയ്തു. എന്നാൽ നായ അവിടെ നിന്നും ഓടി പോകുകയും ചെയ്തു.
അപകടം നടന്നതിനു സമീപമുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ കഴുത്തിന് പൊട്ടലുണ്ട്. സമീപത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.