ഈ നായയുടെ അടുത്തെത്തിയാൽ എല്ലാം മറക്കും

ഏകാ​ന്ത​ത,നി​രാ​ശ, വി​ഷാ​ദം തു​ട​ങ്ങി​യ രോ​ഗാ​വ​സ്ഥ​ക​ൾ​ക്കു​ള്ള ചി​കി​ത്സ​ക​ൾ​ക്കാ​യി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടു​ന്ന പ​തി​വ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​ണ്ട്. തെ​റാ​പ്പി ആ​നി​മ​ൽ​സ് എ​ന്നാ​ണ് ഇ​വ​യെ വി​ളി​ക്കു​ക. പ്ര​ധാ​ന​മാ​യും നാ​യ്ക്ക​ളെ​യാ​ണ് ഇ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കു​ക.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തെ​റാ​പ്പി ഡോ​ഗ് ഏ​ത് എ​ന്ന് ചോ​ദി​ച്ചാ​ൽ അ​ത് ഒ​രു​പ​ക്ഷേ സ്പോ​ട്ട് എ​ന്ന ഡാ​ൽ​മേ​ഷ്യ​ൻ നാ​യ ആ​യി​രി​ക്കും. എ​ന്നാ​ൽ സ്പോ​ട്ട് ജീ​വ​നു​ള്ള ഒ​രു നാ​യ​യ​ല്ല. ശ​രി​ക്കു​മു​ള്ള ഒ​രു മ​ഞ്ഞ​ക്കാ​ർ മൂക്കി​ൽ​വ​ച്ച് ബാ​ല​ൻ​സ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു ഡാ​ൽ​മേ​ഷ്യ​ൻ നാ​യ​യു​ടെ ജീ​വ​ൻ​തു​ടി​ക്കു​ന്ന അ​തി​കാ​യ പ്ര​തി​മ​യാ​ണ്.

ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ ഹ​സ​ൻ​ഫെ​ൽ​ഡ് ചി​ൽ​ഡ്ര​ണ്‍​സ് ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ലാ​ണ് ഈ ​പ്ര​തി​മ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഡൊ​ണാ​ൾ​ഡ് ലി​പ്സ്കി എ​ന്ന ശി​ൽ​പ്പി​യാ​ണ് ഇ​ത് നി​ർ​മി​ച്ചി​ത്. 11 മീ​റ്റ​ർ ഉ​യ​ര​മു​ള്ള സ്പോ​ട്ടി​നെ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് ഫൈ​ബ​ർ ഗ്ലാ​സും സ്റ്റീ​ൽ ബീ​മും ഉ​പ​യോ​ഗി​ച്ചാ​ണ്. കാ​റി​ന്‍റെ ഉ​ള്ളി​ൽ​നി​ന്ന് എ​ൻ​ജി​ൻ നീ​ക്കം ചെ​യ്ത​തി​ന്ശേ​ഷ​മാ​ണ് സ്പോ​ട്ടി​ന്‍റെ മൂ​ക്കി​ൽ പി​ടി​പ്പി​ച്ച​ത്. മ​ഴ പെ​യ്താ​ൽ കാ​റി​ന്‍റെ വൈ​പ്പ​റു​ക​ൾ ത​നി​യെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ശി​ൽ​പ്പി ഡൊ​ണാ​ൾ​ഡ് ലി​പ്സി പ​റ​ഞ്ഞു.

ഒ​റ്റ നോ​ട്ട​ത്തി​ൽ ആ​രു​ടെ​യും മ​ന​സു​കീ​ഴ​ട​ക്കു​ന്ന ഒ​രു ഓ​മ​ന​ത്വം സ്പോ​ട്ടി​ന്‍റെ മു​ഖ​ത്തു​ണ്ട​ത്രേ. ഇ​ത് ഇ​വി​ടെ​യെ​ത്തു​ന്ന രോ​ഗി​ക​ളാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ മു​ഖ​ത്ത് ചി​രി പ​ട​ർ​ത്തു​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​ശ്വ​സി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ സ്പോ​ട്ടി​നെ ഒ​രു തെ​റാ​പ്പി ഡോ​ഗാ​യാ​ണ് ഇ​വ​ർ കാ​ണു​ന്ന​ത്.

Related posts