
പറക്കാന്‍ വയ്യാത്ത പ്രാവും നടക്കാന്‍ കഴിയാത്ത നായ്ക്കുട്ടിയും തമ്മിലുള്ള രസകരമായ നിമിഷങ്ങളിലാണ് സോഷ്യല്‍മീഡിയയുടെ കണ്ണുടക്കുന്നത്.
ന്യൂയോര്‍ക്കിലെ റോചെസ്റ്ററിലുള്ള മിയ ഫൗണ്ടേഷനിലാണ് വളരെ പ്രത്യേകതകളുള്ള മുഹൂര്‍ത്തം അരങ്ങേറുന്നത്. ജന്മനാ വൈകല്യമുള്ള മൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് മിയ ഫൗണ്ടേഷൻ.
എട്ട് ആഴ്ച പ്രായമുള്ള നായ്ക്കുട്ടിയുടെ പേര് ലൂണ്ടി എന്നാണ്. ലൂണ്ടിക്ക് പിന്കാലുകള് ഉപയോഗിച്ച് നടക്കുവാന്‍ സാധിക്കില്ല. ഹെര്‍മന്‍ എന്ന് പേരുള്ള പ്രാവാണ് ലൂണ്ടിയുടെ ഏറ്റവും അടുത്ത സുഹൃത്ത്. തലയ്ക്ക് ഏറ്റ ക്ഷതത്തെ തുടര്‍ന്ന് ഹെര്‍മന്‍ പറക്കാന്‍ സാധിക്കില്ല.
വളരെ സുഹൃത്തുക്കളായ ഇരുവരും എപ്പോഴും ഒരുമിച്ചാണുള്ളത്. വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ച് ഇരുവരും ഒന്നിച്ചുള്ള മനോഹര നിമിഷങ്ങള്‍ മിയ ഫൗണ്ടേഷന് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് സംഭവം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി മാറി.
ഇരുവരും തമ്മിലുള്ള സ്നേഹം ഇന്റർനെറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.