ശ്രീകണ്ഠപുരം: ഇരിക്കൂര്‍ നിലാമുറ്റത്ത് വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് തെരുവ്‌നായയുടെ കടിയേറ്റു. നിലാമുറ്റത്തെ ഹാരിസിന്റെ മകന്‍ ഷിബിന്‍ (12), കുട്ടാവിലെ കോളിയില്‍കണ്ടി കുഞ്ഞമ്പു (75), മാങ്ങോട്ടെ കൊയിറ്റിവളപ്പില്‍ ഗോവിന്ദന്‍ (65) എന്നിവര്‍ക്കാണു പരിക്കേറ്റത്.
സാരമായി പരിക്കേറ്റ ഷിബിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ ഇരിക്കൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഷിബിന്റെ കൈകള്‍ക്കും കാലിനും മറ്റുള്ളവരുടെ കൈക്കുമാണ് കടിയേറ്റത്. ഇന്നുരാവിലെ 10.30 ഓടെയായിരുന്നു സംഭവം. റേഷന്‍കടയില്‍ പോയി മടങ്ങുകയായിരുന്ന കുഞ്ഞമ്പുവിനെയും ഷിബിനെയും നിലാമുറ്റത്ത് റോഡരികില്‍ വച്ചും ഗോവിന്ദനെ വീട്ടില്‍ കയറിയുമാണ് ആക്രമിച്ചത്.