ചവറ: കോവില്‍ത്തോട്ടത്ത് ദേവാലയത്തില്‍ എത്തിയ യുവതിക്ക് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു. കരിത്തുറ സ്വദേശിനി ഷാന്റിയ്ക്കാണ് മറിഞ്ഞ് വീണ് വലുത് കൈയ്ക്ക് പരിക്കേറ്റത്.
ഇന്നലെ രാവിലെ 6.20 ഓടെയായിരുന്നു സംഭവം. സെമിത്തേരിയിലേയ്ക്ക് പോകുന്നതിനിടയില്‍ ആണ് നായ്ക്കള്‍ ആക്രമിച്ചത്. യുവതിയുടെ ബഹളം കേട്ട് അതുവഴി വന്നവര്‍ ഓടി എത്തി രക്ഷപ്പെടുത്തു കയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ എത്തി ആശുപത്രിയില്‍ എത്തിച്ചു. കോവില്‍ത്തോട്ടം ഭാഗത്ത് നായ്ക്കള്‍ പെരുകി വരുന്നത് ജനത്തിന് ഭീഷണിയായി മാറുകയാണ്. ഇതിന് മുമ്പും ഇവിടെ നായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ചവറ തേവലക്കരയില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റ് പരിക്കേറ്റിരുന്നു.