വടക്കഞ്ചേരി: എളവമ്പാടം ചെറുകുന്നത്ത് തെരുവുനായയുടെ കടിയേറ്റ് രണ്ടുയുവാക്കള്‍ക്കു ഗുരുതരമായി പരിക്കേറ്റു. ചെറുകുന്നം ചന്ദ്രന്റെ മകന് രവീന്ദ്രന് (46), ശിവരാജന്റെ മകന് അഞ്ജു (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രവീന്ദ്രന്റെ മുഖത്താണ് കടിയേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഓടിക്കൂടിയ നാട്ടുകാര്‍ തെരുവ് നായയെ തല്ലിക്കൊന്നു.