ബംഗളൂരു: വളര്‍ത്തുനായയെ കെട്ടിയിട്ട് മര്‍ദിച്ച മൂന്നു പേര് അറസ്റ്റില്‍. ബംഗളൂരു സ്വദേശികളായ, രാഹുല്‍, രോഹിത്, രജത് എന്നിവരാണ് അറസ്റ്റിലായത്.
മരക്കഷ്ണങ്ങളുപയോഗിച്ച് അതിക്രൂരമായാണ് ഇവര്‍ നായയെ മര്‍ദിക്കുന്നത്. വേദനകൊണ്ട് നിലത്തുകിടഞ്ഞ് പിടഞ്ഞുകൊണ്ട് മോങ്ങുന്ന നായയുടെ ദയനീയ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ നായയെ സമീപത്തെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ത്താതെ കുരച്ച് ശല്യമുണ്ടാക്കിയെന്നാരോപിച്ചാണ് പ്രതികള്‍ നായയെ മര്‍ദിച്ചത്.
കിഴക്കന്‍ ബംഗളൂരുവിലെ കെ ആര് പുരം പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. നായയുടെ ഉടമയുടെ പരാതിയില്‍ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.