പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ നിരവധി സംഘടനകൾ നൽകാറുണ്ട്.
ഫാക്ടറികളിൽ നിന്നും മറ്റും പുറന്തള്ളുന്ന മാലിന്യങ്ങൾ വലിയ പരിസ്ഥിതി ആഘാതമാണുണ്ടാക്കുന്നത്. കാലാവസ്ഥയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പല മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും അവയൊക്കെ ഇപ്പോഴും തുടരുകയാണ്.
റഷ്യയിൽ രാസമലിനീകരണം കാരണം തെരുവു നായകളുടെ നിറം മാറുന്നതാണ് പുതിയ പ്രതിഭാസം.
പിങ്കു നിറമാണ് ചില നായകൾക്ക്. നീല നിറത്തിലുള്ള നായകളെയും കണ്ടെത്തിയിട്ടുണ്ട്.
നായകളെ കണ്ടെത്തിയ സ്ഥലത്ത് ശീതയുദ്ധ സമയത്ത് മൂന്നു ലക്ഷത്തോളം രാസ മാലിന്യങ്ങളാണ് നിക്ഷേപിച്ചത്. ഇതാണ് നായകളുടെ നിറമാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
ഏഴ് നായകളിലാണ് നിറമാറ്റം കണ്ടുപിടിച്ചത്. ഇവയെ 20 ദിവസം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
കോപ്പർ സൾഫേറ്റ് കാരണമാണ് നായകൾക്ക് നിറം മാറ്റം സംഭവിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്.