അടുത്തിടെ തെരുവ് നായകളുടെ ആക്രമണത്തിന്‍റെ നിരവധി സംഭവങ്ങള്‍ നാം വാര്‍ത്തകളില്‍ കണ്ടിരുന്നല്ലോ.
അതിനാല്‍തന്നെ ഒരുപാടാളുകള്‍ നായകളെ ഒരുപദ്രവകാരികളായി കാണുന്നുണ്ട്.
എന്നാല്‍ ഏറ്റവും നന്ദിയുള്ള ഒരു ജീവിയാണ് നായകള്‍ എന്നാണ് മറുപക്ഷം പറയുന്നത്. അതിനുദാഹരണമായ നിരവധി വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്.
ലോക്ഡൗണ്‍ കാലത്ത് താന്‍ ഭക്ഷണം നല്‍കിയ ഒരു തെരുവ് നായ തന്നെ തിരിച്ചറിഞ്ഞ വീഡിയോ ആണ് മുംബൈയിലുള്ള പ്രിയങ്ക ചൗബല്‍ എന്ന യുവതി പങ്കുവച്ചിരിക്കുന്നത്.
സ്ട്രേ ഡോഗ് ഫീഡര്‍ അന്ധേരി എന്നുള്ള ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പ്രിയങ്ക ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കോവിഡ് കാലം മനുഷ്യരെ പോലെ മൃഗങ്ങള്‍ക്കും ബുദ്ധിമുട്ടായിരുന്നു. പ്രത്യേകിച്ച് ആഹാരത്തിന്‍റെ കാര്യത്തില്‍.
എന്നാല്‍ ചിലയാളുകള്‍ മനുഷ്യര്‍ക്കെന്ന പോലെ മൃഗങ്ങള്‍ക്കുമായി ആഹാരം കരുതിയിരുന്നു. പ്രിയങ്ക അത്തരത്തില്‍ കൊക്കോ എന്ന ഈ നായയ്ക്ക് അക്കാലത്ത് ഭക്ഷണം നല്‍കുകയുണ്ടായി.
കഴിഞ്ഞ ദിവസം പ്രിയങ്ക ജോലിക്ക് പോകും വഴി ബസ് നഷ്ടപ്പെട്ട നിമിത്തം അടുത്തുള്ള ഒരു അമ്പലത്തിലേക്ക് പോവുകയുണ്ടായി.
അവിടെവച്ച് യുവതി കൊക്കോയെ കണ്ടു. ഏകദേശം രണ്ടുവര്‍ഷത്തിന് ശേഷമായിരുന്നു ഈ കൂടിക്കാഴ്ച.
എന്നാല്‍ നായ പ്രിയങ്കയെ തിരിച്ചറിയുകയും സ്നേഹപ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ഏതായാലും ഈ സംഭവം വൈറലായി മാറി. നിരവധി അഭിപ്രായങ്ങളും ദൃശ്യങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി.