കാക്കനാട്: തെരുവുനായയെ കാറില്‍ കെട്ടി വലിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചു.
സംഭവത്തില്‍ കുന്നുകര സ്വദേശിയായ യൂസുഫിന്റെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്കും കാറിന്റെ പെര്‍മിറ്റ് ഒരു മാസത്തേക്കും സസ്പെന്‍ഡ് ചെയ്തു.
എറണാകുളം ആര്‍ടിഒ ബാബു ജോണിന്റെ നിർദേശപ്രകാരം പറവൂര്‍ ജോയിന്റ് ആര്‍ടിഒ രാജീവ് ആണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഓടുന്ന കാറിന്റെ പുറകില്‍ നായയെ കെട്ടി വലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നത്.