മുംബൈ: കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്നും പടരുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനേത്തുടര്‍ന്ന് മുംബൈയില്‍ വളര്‍ത്ത് മൃഗങ്ങളെ വ്യാപകമായി തെരുവില്‍ ഉപേക്ഷിക്കുന്നു. വളര്‍ത്ത് മൃഗങ്ങളില്‍ നിന്നും വന്യജീവികളില്‍ നിന്നും അകന്ന് നില്‍ക്കണമെന്ന് ഡബ്ല്യുഎച്ച്ഒയുടെ നിര്‍ദ്ദേശം വന്നതിനു പിന്നാലെയാണിത്.
മുംബൈയിലെ 17 തദ്ദേശ സ്ഥാപനങ്ങളിലായി വിവിധയിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരസ്യ ബോര്‍ഡുകള്‍ ഉയരുകയും ലഘുലേഘകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പട്ടി, പൂച്ച, കോഴി, വൗവ്വാല്‍ എന്നീ മൃഗങ്ങളുടെ ചിത്രം പതിച്ച 167 പരസ്യങ്ങളാണ് റയില്‍വേ സ്റ്റേഷന്, ബസ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാന്‍, ടാക്സി എന്നിവിടങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത്.
വളര്‍ത്തു മൃഗങ്ങള്‍ രോഗം പരത്തില്ലെന്ന് പറഞ്ഞ ലോകാരോഗ്യ സംഘടനയുടെ ഈ സന്ദേശം പരിഹാസ്യവവും തെറ്റായതും നിരുത്തരവാദപരവുമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓ്ഫ് ഇന്ത്യയിലെ മുന്‍ അംഗവുമായിരുന്ന ആനന്ദ് ശിവ പറഞ്ഞു.
ഡബ്ല്യുഎച്ച്ഒയുടെ ഡൽഹി നമ്പറിലേക്ക് വിളിക്കുകയും അവരുടെ ആഗോള മാധ്യമ വിഭാഗങ്ങൾക്കും പരാതികൾ അയക്കുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ പ്രസ്താവന പിന്‍വലിക്കാന്‍ ഡബ്ല്യൂഎച്ച്ഒ തയാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൃഗങ്ങളില്‍ നിന്നും രോഗം പടരുമെന്ന പരസ്യങ്ങൾ വന്നതിനു പിന്നാലെ ഉടമസ്ഥര്‍ നൂറിലധികം മൃഗങ്ങളെ തെരുവില്‍ ഉപേക്ഷിച്ചുവെന്ന് എഴുത്തുകാരിയും ഹൗസ് ഓഫ് പൗസിന്റെ സഹസ്ഥാപകരില്‍ ഒരാളുമായ ലീന ടണ്ഡന് പറഞ്ഞു.