നായ്ക്കള്‍ പെട്ടെന്ന് മനുഷ്യരുമായി സൗഹൃദം സ്ഥാപിക്കുന്നവരാണ്. ആ സൗഹൃദം എപ്പോഴും അവര്‍ നിലനിര്‍ത്തകയും തങ്ങളെ സ്നേഹിക്കുന്നവര്‍ക്കായി ജീവന് പോലും കൊടുക്കുകയും ചെയ്യും.
അത്തരത്തിലുള്ള വാര്‍ത്തകള്‍ നമ്മള് ഏറെ കണ്ടിട്ടുമുണ്ട്.അതുപോലെ രണ്ട് നായ്ക്കളുടെ ഹൃദയം കവര്‍ന്ന ഒരു മനുഷ്യനാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ.
എന്നും കണ്ടില്ലെങ്കില്‍
നായ്ക്കളുടെ വീട്ടിലെ മാലിന്യം എടുക്കാന്‍ വരുന്ന വ്യക്തിയുമായുള്ള ഇവരുടെ ബന്ധമാണ് എല്ലാവരെയും ആകര്‍ഷിച്ചിരിക്കുന്നത്.
ഓരോ ആഴ്ചയും ഇവരുടെ വീട് സന്ദര്‍ശിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി ഇയാള്‍ എത്തും. മാലിന്യം നീക്കം ചെയ്ത ശേഷം ജനലിലൂടെ തന്നെ കണ്ണുംനട്ട് കാത്തിരിക്കുന്നവര്‍ക്ക് അരികിലെത്തും.
അവരോട് അല്‍പ്പം കുശലമൊക്കെ പറഞ്ഞ് ബിസ്കറ്റോ മറ്റെന്തെങ്കിലുമോ നല്‍കും.പിന്നെയാണ് മടക്കം. വര്‍ഷങ്ങളായി ഇതാണു ശീലം.
അതുകൊണ്ടുതന്നെ മാലിന്യം നീക്കം ചെയ്യാനുള്ള വണ്ടി വരുന്ന ശബ്ദം കേള്ക്കുന്പൊഴെ നായ്ക്കള്‍ രണ്ടും ആവേശത്തിലാകും.
ഇരുവരും ഓടി ജനലരികിലെത്തും. പിന്നെ വാലാട്ടി കാത്തിരിപ്പാണ്. വിസ് ല റാല്‍ഫ് എന്ന ടിക് ടോക്ക് അക്കൗണ്ടില്‍ നിന്നുമാണ് ഈ മനം നിറയ്ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ലോറിയുടെ ശബ്ദം കേട്ടപ്പോള്‍ ജനലരികിലേക്ക് ഓടുന്ന നായ്ക്കളെ വീഡിയോയില്‍ കാണാം.
മറന്നു പോയോ
ഒരു ദിവസം തങ്ങളുടെ സ്നേഹിതന് വരാന്‍ വൈകിയതോടെ തങ്ങളെക്കുറിച്ച് മറന്നുപോയെന്ന് കരുതി നോക്കിയിരിക്കുന്ന ഇരുവരെയും വീഡിയോയിൽ കാണാം. ലോറിയുടെ ശബ്ദം കേട്ടപ്പോഴേക്കും ഇരുവരും വാല് ഇളക്കുന്നതും കാണാം.
ജനാലയ്ക്കരികില്‍ എത്തി ഇരുവരോടും കുശലം പറഞ്ഞ് മാലിന്യം എടുക്കാനായി പോയപ്പോഴേക്കും ഇരുവരും അസ്വസ്ഥരാകുന്നതും.
ബിന്നുകള്‍ കാലിയാക്കിയ ശേഷം ആ മനുഷ്യന് വീണ്ടും തിരിച്ചെത്തി, നായ്ക്കള്‍ക്ക് ബിസ്കറ്റ് നല്‍കിയതോടെ ഇരുവരും സന്തോഷത്തോടെ അത് കഴിക്കുന്നതും വീഡിയോയില്‍ കാണാം.
ഹൃദയസ്പര്‍ശിയായ ഈ ആശയവിനിമയം ആയിരത്തിലധികം കമന്റുകളോടെ 1.6 ദശലക്ഷം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.
വീഡിയോ കണ്ട പലരും സ്വന്തം വീട്ടിലെ നായ്ക്കളുടെ സ്നേഹത്തെക്കുറിച്ച് നിരവധി അനുഭവങ്ങളാണ് പങ്കവെച്ചിരിക്കുന്നത്.