വീട്ടിൽ ഓമനിച്ച് വളർത്തുന്ന മൃഗങ്ങൾത്തന്നെ ഉടമയെ കൊന്നു തിന്നുന്ന സംഭവത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്തു കിട്ടി എന്ന് പറയുന്നത് ചില സമയത്ത് സത്യമാകാറുണ്ട്.
റൊമാനിയയിലെ ബുക്കാറെസ്റ്റിൽ താമസിക്കുന്ന അഡ്രിയാന നീഗോ എന്ന 34 -കാരിയുടെ ഞെട്ടിപ്പിക്കുന്ന മരണ വാർത്തയാണ് പുറത്ത് വരുന്നത്. യുവതി വലിയ മൃഗസ്നേഹി ആയിരുന്നു. പ്രത്യേകിച്ച് നായകളെ.
എന്നാൽ കുറച്ച് ദിവസമായി യുവതിയെ വിളിച്ചിട്ടോ മെസേജ് അയച്ചിട്ടോ പ്രതികരണമൊന്നും കിട്ടാതെ വന്നു. അതോടെ അവളുടെ വീട്ടുകാർ അവളുടെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റ് പൂട്ടിയിട്ട് കണ്ടതോടെ പോലീസിനെയും ഫയർഫോഴ്സിനെയും വിളിച്ചു. വാതിൽ പൊളിച്ച് അകത്ത് കയറിയ ഇവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.
നിലത്ത് കിടക്കുന്ന രീതിയിലായിരുന്നു അഡ്രിയാനയുടെ ശരീരം. അഴുകിത്തുടങ്ങിയ ശരീരത്തിൽ പകുതിയും അവളുടെ രണ്ട് നായകളും തിന്നിരുന്നു. അഡ്രിയാന മരിച്ചതോടെ വിശന്നു തുടങ്ങിയപ്പോൾ നായകൾ അവളുടെ ശരീരം തിന്നുകയുമായിരുന്നു എന്നാണ് കരുതുന്നത്.
ട്ടോപ്സി റിപ്പോർട്ട് വന്നാൽ മാത്രമാണ് അഡ്രിയാനയുടെ മരണകാരണം എന്തെന്ന് വ്യക്തമായി പറയാൻ കഴിയൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.