മൃഗങ്ങള്‍ അല്ലെങ്കിലും മറ്റു മനുഷ്യരെക്കാള്‍ വേഗത്തില്‍ മനസില്‍ ഇടം നേടാറുണ്ടല്ലെ. ഇത്തവണ മനുഷ്യരുടെ മനസ് കീഴടക്കിയിരിക്കുന്നത് ഒറു നായയാണ്.
അവന്റെ ഉത്തരവാദിത്തവും സ്നേഹവും സംരക്ഷണവുമൊക്കെയാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്.
അടുത്തിടെ മുട്ടവിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞുങ്ങളും അവരെ ഒരു അച്ഛന്റെ കരുതലോടെ സംരക്ഷിക്കുന്ന ഒരു നായയുമാ്ണ് കഥാപാത്രങ്ങള്‍.
ഹൃദയസ്പര്‍ശിയായ ഈ വീഡിയോ @marycappellettijf എന്ന ടിക് ടോക് അക്കൗണ്ടില്‍ നിന്നുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പിരിഞ്ഞിരിക്കാന്‍ വയ്യല്ലോ..
ആദ്യം തമാശയായി തോന്നുമെങ്കിലും കോഴികുഞ്ഞുങ്ങളോടുള്ള നായയുടെ അഗാധമായ സ്നേഹവും സംരക്ഷണവുമാണ്് വീഡിയോയില്‍ കാണുന്നത്.
കോഴികുഞ്ഞുങ്ങളെ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് ചുറ്റിപറ്റി എപ്പോഴും അവനണ്ടാകും. അരമണിക്കൂറിലധികം സമയം അവരെ വെറുതെ വിടാന്‍ കഴിയാതെ.
തന്റെ സംരക്ഷണം ആശ്രയിച്ചാണ് അവ കഴിയുന്നത് എന്നതുപോലെയാണ് നായയുടെ ശ്രദ്ധയും കരുതലും.
കാഴ്ച്ചക്കാരുടെ ഹൃദയത്തില്‍
എന്തായാലും ഈ വീഡിയോയും നായയും കാഴ്ച്ചക്കാരുടെ ഹൃദയത്തിലാണ് ഇടം നേടിയിരിക്കുന്നത്.
ഏകദേശം നാല് ദശലക്ഷം കാഴ്ച്ചക്കാരും 752,000 ലധികം ലൈക്കുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
ഓരോ അരമണിക്കൂറിലും കുഞ്ഞുങ്ങളുണ്ടെന്ന് ഉറപ്പുവരുത്തുന്ന നായ എങ്ങനെ ഇക്കാര്യം ഓര്‍ക്കുന്നുവെന്ന് വിശദീകരിച്ചുകൊണ്ടാണ് ക്ലിപ്പ് ആരംഭിക്കുന്നത്.
നായ അവയെ ശ്രദ്ധിക്കുമ്പഴും അവരുടെ ചുറ്റുപാടില്‍ സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന 10 കോഴിക്കുഞ്ഞുങ്ങളെ ക്യാമറയില്‍ കാണിക്കുന്നുണ്ട്.
ക്യാമറ മാറുന്നതിനിടയില്‍, അവസാന ഷോട്ടില്‍ നായ ശ്രദ്ധാപൂര്‍വ്വം കോഴിക്കുഞ്ഞുങ്ങളുടെ കൂടിനു മുകളിലെ വളയത്തിന് മുകളിലേക്ക് ചായുകയും കുഞ്ഞുങ്ങളെ സൂക്ഷ്മമായി നോക്കുകയും, അവരെ വ്യക്തമായി നിരീക്ഷിക്കുകയും എല്ലാം ശരിയാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതായും കാണാം.
വീഡിയോ കണ്ട ഒരാള്‍് അഭിപ്രായപ്പെട്ടു: ”ആ കണ്ണുകള്‍ക്ക് പിന്നില്‍ ചിന്തകളൊന്നുമില്ലായിരിക്കാം … പക്ഷേ ഞാന്‍ അഗാധമായ സ്നേഹം കാണുന്നു.
മറ്റൊരാള്‍ എഴുതി: ‘് ശൂന്യമായ തലച്ചോറല്ല സ്നേഹം നിറഞ്ഞ തലച്ചോറാണത്.മൂന്നാമന് പറഞ്ഞു ‘അവന് കോഴിഫാമിന്റെ സംരക്ഷകനാണ്.