‘മു​സ്ലിം ​പെ​ൺ​കു​ട്ടി​ക​ളോ​ടു​ള്ള അ​പ​മാ​നം’; രാഹുൽ ദത്തെടുത്ത പട്ടികുട്ടിയുടെ പേരിനെചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​ട്ടി​ക്കു​ട്ടി​ക്ക് മു​സ്‌ലിം ​പേ​രി​ട്ട​തി​നെ വി​മ​ർ​ശി​ച്ച് ഓ​ൾ ഇ​ന്ത്യ മ​ജ്‌​ലി​സെ ഇ​ത്തേ​ഹാ​ദു​ൽ മു​സ്‌​ലി​മീ​ൻ (എ​ഐ​എം​ഐ​എം) നേ​താ​വ് മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ. രാ​ഹു​ൽ ഗാ​ന്ധി ഗോ​വ​യി​ൽ​നി​ന്ന് പു​തു​താ​യി എ​ത്തി​ച്ച നാ​യ്ക്കു​ട്ടി​ക​ളി​ലൊ​ന്നി​ന് “നൂ​റി’ എ​ന്നാ​ണ് പേ​രി​ട്ട​ത്.

നാ​യ്ക്കു​ട്ടി​ക്ക് മു​സ്ലിം ​പേ​രി​ട്ട​ത് മു​സ്ലിം ​പെ​ൺ​കു​ട്ടി​ക​ളോ​ടു​ള്ള അ​പ​മാ​ന​മാ​ണെ​ന്ന് എ​ഐ​എം​ഐ​എം ആ​രോ​പി​ച്ചു. മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള ജാ​ക്ക് റ​സ​ൽ ടെ​റി​യ​ർ നാ​യ്ക്കു​ട്ടി​ക്കാ​ണ് നൂ​റി എ​ന്ന് പേ​രി​ട്ട​ത്.

ഗോ​വ​യി​ൽ​നി​ന്നു നാ​യ്ക്കു​ട്ടി​യെ ദ​ത്തെ​ടു​ത്ത് അ​മ്മ സോ​ണി​യാ ഗാ​ന്ധി​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത് രാ​ഹു​ൽ ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

നൂ​റി ഗോ​വ​യി​ൽ​നി​ന്ന് ഞ​ങ്ങ​ളു​ടെ കൈ​ക​ളി​ലേ​ക്ക് എ​ത്തി​യെ​ന്നും ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ വെ​ളി​ച്ച​മാ​യി അ​വ​ൾ മാ​റി​യെ​ന്നും രാ​ഹു​ൽ വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു. സോ​ണി​യാ ഗാ​ന്ധി​യു​ടെ മ​റ്റൊ​രു വ​ള​ർ​ത്തു നാ​യ​യാ​യ “ലാ​പ്പോ’​യെ​യും ഗോ​വ​യി​ൽ​നി​ന്നാ​ണ് കൊ​ണ്ടു​വ​ന്ന​ത്.

Related posts

Leave a Comment