വൈക്കം: വെച്ചൂർ ഇടയാഴം പൂങ്കാവ് ക്ഷേത്രത്തിനു സമീപം രാജീവ് ഗാന്ധി കോളനിയിൽ ഏഴുപേർക്ക് വളർത്തുനായയുടെ കടിയേറ്റു. രാജീവ് ഗാന്ധി കോളനിയിലെ വളർത്തുന്ന നായ ഇന്നു രാവിലെ രാജുവിനെയും ഭാര്യ ശ്യാമളയേയും കടിച്ചശേഷം വീട്ടിലെ കട്ടിലിൽ കിടന്ന 80 കാരിയായ ശ്യാമളയുടെ മാതാവിനേയും കടിച്ചു.
പിന്നീട് സമീപത്തെ വീട്ടിൽ ടിവിപുരത്തു നിന്നെത്തിയ എട്ടു വയസുകാരനെയും നായ കടിച്ചു പരിക്കേൽപ്പിച്ചു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ ആടുകളെയും പൂച്ചകളേയും കടിച്ച നായ നിരവധി കോഴികളേയും കടിച്ചു കൊന്നു.
പരിഭാന്ത്രി പരത്തി പാഞ്ഞ നായയെ നാട്ടുകാർ പിടികൂടി ഇരുന്പുകുട്ട കൊണ്ട് മൂടിയിട്ടിയിരിക്കുകയാണ്. പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതിനാൽ ജനപ്രതിനിധികളും ആരോഗ്യ വകുപ്പു അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.