മുംബൈ ഭീകരാക്രമണം ചെറുക്കുവാന്‍ പോലീസിനെ സഹായിച്ച ഡോഗ് സ്ക്വാഡിലെ നായ ടൈഗര്‍ ചത്തു. ഔദ്യോഗിക ബഹുമതികളോടെ ടൈഗറിന്റെ സംസ്കാരം നടത്തി. പോലീസില്‍നിന്നും വിരമിച്ച ടൈഗറിനെ മൃഗസ്നേഹിയായ ഫിസ ഷായാണ് പരിപാലിച്ചിരുന്നത്. ശനിയാഴ്ച ഫിസയുടെ ഫാമിലാണ് ടൈഗര്‍ മരണത്തിനു കീഴടങ്ങിയത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്നതില്‍ ടൈഗറുടെ പങ്ക് വലുതായിരുന്നു.