ഒരു വോളിബോളിന്റെ വലിപ്പമുള്ള മുഴയുമായാണ് അഞ്ച് വയസുള്ള നായ മൃഗസംരക്ഷണ കേന്ദ്രത്തിലേക്കെത്തിയത്. വലതു കാലിന്റെ മുകൾ ഭാഗത്തുള്ള എല്ലിൽ പത്ത് പൗണ്ട് ഭാരമുള്ള ട്യൂമറാണ് ഉണ്ടായിരുന്നത്.
ഇത് കാരണം പിറ്റ്ബുളിന് അനങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. ലിബി എന്ന് പേരുള്ള പിറ്റ്ബുളിനെ മറ്റ് 40 മൃഗങ്ങൾക്കൊപ്പം ഹ്യൂമൻ സൊസൈറ്റി ഓഫ് ടകോമ-പിയേഴ്സിലേക്ക് കൊണ്ടുവന്നു.
ലിബിയുടെ ശസ്ത്രക്രിയയ്ക്കുശേഷം നാമകരണ ചടങ്ങ് നടത്തുകയും വിഗ്ഗിൾസ് എന്ന് പേര് മാറ്റുകയും ചെയ്തു. ട്യൂമർ നീക്കം ചെയ്യുന്നതിനിടെ നായയുടെ കാലും മുറിച്ചുമാറ്റി.
ശസ്ത്രക്രിയയ്ക്കിടെ നായയെ പരിചരിച്ച വെറ്ററിനറി ടെക്നീഷ്യൻമാരിൽ ഒരാളാണ് വിഗ്ലെസിനെ ഏറ്റെടുത്തത്. മറ്റ് നായ്ക്കളുമായി കളിക്കുന്നതും പുതപ്പിൽ പൊതിഞ്ഞ കട്ടിലിൽ ഉറങ്ങുന്നതും വിഗ്ലെസിന് ഇഷ്ടമാണെന്ന് ടെക്നീഷ്യൻ പറഞ്ഞു.