ദോഹ: ഖത്തറിൽ തീയും പുകയുമായി റോഡിൽ ഷോ കാണിച്ച ആഡംബര കാർ പിടിച്ചെടുത്ത് ജെസിബി ഉപയോഗിച്ച് അധികൃതർ നശിപ്പിച്ചു. റോഡിൽ ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലുള്ള അപകടകരമായ ഡ്രൈവിംഗ് നടത്തിയതിനാണ് കാർ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചതെന്നു ഖത്തർ അധികൃതർ അറിയിച്ചു. ഇതിന്റെ വീഡിയോ എക്സിൽ പങ്കുവച്ചു.
റോഡിൽ പുക ചീറ്റിച്ച് ഷോ കാട്ടിയ ആഡംബര കാർ പിടിച്ചെടുത്ത് നശിപ്പിച്ചു
