ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു. വളം നിര്‍മ്മാണ രംഗത്തെ പ്രമുഖ കമ്പനിയായ ഖാഫ്‌കോയില്‍ മലയാളികളടക്കമുള്ള ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് കിട്ടിത്തുടങ്ങി. പുനക്രമീകരണത്തിന്റെ ഭാഗമായി ഡിസംബറോടെ 250 ലധികം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര വിപണിയില്‍ യൂറിയയ്ക്കുണ്ടായ വിലത്തകര്‍ച്ചയാണ് ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് കുറക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് യൂറിയ കയറ്റുമതി ചെയ്യുന്ന സ്ഥാപനം കൂടിയാണിത്. ഉയര്‍ന്ന ശമ്പളവും വന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിരുന്നവര്‍ക്കാണ് ആദ്യഘട്ടം നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇവര്‍ക്ക് പിരിഞ്ഞുപോകാനായി മൂന്ന് മാസത്തെ കാലാവധിയാണ് നല്‍കിയത്. രണ്ട് മാസത്തിനകം 250 ലധികം ജീവനക്കാരെ പിരിച്ചു വിട്ടേക്കും. ലോകത്തിലെ തന്നെ ഏറ്റവുമധികം യൂറിയ ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ കമ്പനിയായ ഖത്തറിലെ ഖാഫ്‌കോയിലാണിപ്പോള്‍ തൊഴില്‍ രംഗത്തെ പുനക്രമീരണം നടക്കുന്നത്.