കൊച്ചി: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ടു പങ്കെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍.
ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രിയെ നേരിട്ട് പങ്കെന്ന റിപ്പോര്‍ട്ടുള്ളത്.
കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രിക്കു നേരിട്ടു ബന്ധമുണ്ട്. അദേഹത്തിന്റെ സഹായത്തോടെയാണ് ഡോളര്‍ കടത്തിയത്.
മന്ത്രിമാരുടെ നിയമവിരുദ്ധ ഇടപാടുകളെക്കുറിച്ചു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കമ്മീഷന് ഈടാക്കിയെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്.
ഇടപാടുകള്‍ക്കും താന്‍ സാക്ഷിയാണെന്നും മൊഴി നല്‍കിയതായും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു മന്ത്രിമാര്‍ക്കാണ് ഡോളര്‍ കടത്തില്‍ പങ്കാളിത്തമുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.
മൂന്നു മന്ത്രിമാരുടെ പേരുമാത്രം സത്യവാങ് മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ല. യുഎഇ കോണ്‍സുലേറ്റിന്റെ സഹായമാണ് ഡോളര്‍ കടത്ത് നടത്താനുള്ള മാര്‍ഗം.
ഇതിലെ പ്രധാനകണ്ണിയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ശിവശങ്കറാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.