പാവകളെ ഇഷ്ടമല്ലാത്തവരായി ആരുമില്ല. പാവകളെ കൂടെ കിടത്താനും കളിപ്പിക്കാനുമൊക്കെ കുട്ടിക്കാലത്ത് നമുക്കെല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ വളർന്ന് കഴിഞ്ഞും പാവകളെ അത്രമേൽ സ്നേഹിക്കുന്ന ആളുകളും നമുക്ക് ചുറ്റിലുമുണ്ടെന്ന് കേട്ടാൽ അതിശയിച്ചു പോകും.
ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ താമസിക്കുന്ന ഒരു സ്ത്രീക്ക് അവരുടെ പാവകളോട് വളരെ അധികം സ്നേഹമാണ്. അവരുടെ പിറന്നാൾ ആഘോഷിക്കുന്നതിനു വേണ്ടി ഔരു ഹോട്ടലിൽ എത്തിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
പ്രശസ്തമായ ഹായ്ഡിലാവോ റെസ്റ്റോറന്റ് ശൃംഖലയിലൊന്നിലാണ് തന്റെ പാവകളുമായി യുവതി എത്തിയത്. തന്റെ പാവകളുമായി അവരുടെ പിറന്നാൾ ആഘോഷിക്കാൻ പോകുന്നതിനു മുൻപുള്ള അവളുടെ വൈകാരികനിമിഷങ്ങളെ അവൾ വെയ്ബോയിൽ പങ്കുവച്ചു.
എന്നാൽ, വളരെ അപ്രതീക്ഷിത സംഭവമാണ് റെസ്റ്റോറന്റിൽ ഉണ്ടായത്. റെസ്റ്റോറന്റിലെ ജീവനക്കാർ അവളുടെ പാവകളെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല.
തന്റെ പാവകളെ കസേരകളിൽ ഇരുത്തണം ഭക്ഷണം നൽകണം അവരെ മനുഷ്യരായി തന്നെ കാണണം എന്ന ആവശ്യവുമായാണ് യുവതി റെസ്റ്റോറന്റിലേക്ക് പ്രവേശിച്ചത്.
അവളുടെ ആവശ്യം കേട്ട് റെസ്റ്റോറന്റ് ജീവനക്കാർ ഞെട്ടിപ്പോയി. അത് പറ്റില്ലെന്നാണ് അവർ പറഞ്ഞത്. ജീവനില്ലാത്തവയെ അകത്തേക്ക് പ്രവേശിപ്പിക്കുകയും അവക്ക് ഭക്ഷണം വിളമ്പാൻ സാധിക്കുകയും ചെയ്യില്ല എന്ന തീരുമാനത്തിൽ റെസ്റ്റോറന്റ് ജീവനക്കാർ നിന്നു. മാത്രമല്ല, പാവകളെ അവർ അകത്തേക്ക് പ്രവേശിപ്പിച്ചതുമില്ല.