ആ പെൺകുട്ടിക്കു പാവകളെ വലിയ ഇഷ്ടമായിരുന്നു. പെൺകുട്ടിയുടെ മൃതദേഹത്തിനൊപ്പം ഒഴുകിയെത്തിയ പാവയാണ് ദ്വീപിലെത്തിയ ആദ്യത്തെ പാവ.
ഒഴുക്കിൽപ്പെട്ട് എവിടെനിന്നോ ദ്വീപ് തീരത്ത് എത്തിയതായിരുന്നു ആ പെൺകുട്ടിയുടെ മൃതദേഹം.
പെൺകുട്ടിയുടെ ആത്മാവ് തന്നെ ഉപദ്രവിക്കാതിരിക്കാൻ അവളുടെ പാവയെ ബാരേര ദ്വീപിലെ മരത്തിൽ തൂക്കിയിട്ടു.
ഇതോടെ ബാരേരയ്ക്ക് ഭയം തോന്നി. ഒരു പാവയെ മാത്രം തൂക്കിയിട്ടതുകൊണ്ടു മരിച്ച പെൺകുട്ടിയുടെ ആത്മാവിനു തൃപ്തി വരാതെ ഇരുന്നാലോ.
അരനൂറ്റാണ്ട്
മരിച്ചുപോയ കുട്ടിയുടെ ആത്മാവ് തന്നെ പിന്തുടരുന്നുണ്ടെന്ന് അയാൾ വിശ്വസിച്ചു. ആ ആത്മാവിനെ സന്തോഷിപ്പിക്കാൻ അയാള്‍ പിന്നെയും പിന്നെയും പാവക്കുട്ടികളെ ദ്വീപിലെത്തിച്ചു തൂക്കിയിട്ടു.
അങ്ങനെ ഒരു ആചാരം പോലെ ബാരേര തന്റെ മരണം വരെ പാവകളെ തൂക്കിയിടാൻ തുടങ്ങി. ഏതാണ്ട് അന്‍പതു വർഷത്തോളം അയാൾ ഇങ്ങനെ ചെയ്തു കൊണ്ടിരുന്നുവത്രേ.
ഭംഗി ചോർന്നവ
തൂക്കിയിടുന്ന പാവകൾ കാലപ്പഴക്കംവന്ന് കേടുപാടുകൾ സംഭവിച്ചാൽ അതൊന്നും നന്നാക്കി വീണ്ടും തൂക്കാനൊന്നും ബാരേര ശ്രമിച്ചിട്ടില്ല.
അങ്ങനെയാണ് രൂപഭംഗി ഇല്ലാത്ത നിലയിലും മറ്റും പാവകൾ ഭയപ്പെടുത്തുന്ന തരത്തിൽ ആയത്. കണ്ണു നഷ്ടപ്പെട്ടവയോ കീറിപ്പോയ കൈകാലുകളുള്ളവയോ ഒക്കെയാണ് പാവകളിൽ കൂടുതലും.
അതിനുശേഷം അവ വർഷങ്ങളോളം മോശം കാലാവസ്ഥയിൽ തുടർന്നു. അതിൽ പലതും അഴുകിയ നിലയിലാണ് ഉണ്ടായിരുന്നത്.
ഇത് കൂടുതൽ ഭയപ്പെടുന്ന കാഴ്ച സമ്മാനിച്ചു. വിചിത്രമായ ദ്വീപിന്റെ കഥ ആളുകൾ അറിയാൻ തുടങ്ങിയതോടെ ഇവിടേക്ക് വരുന്ന ആളുകളുടെ എണ്ണം കൂടി.
പ്രേതകഥകൾ
രാത്രിയായാല്‍ പാവകൾ അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുമെന്ന വാര്‍ത്തകള്‍ പരന്നതോടെ പ്രേതങ്ങളെയും ആത്മാവുകളെയും കുറിച്ച് അറിയാന്‍ എത്തുന്നവരും വിനോദ സഞ്ചാരികളുമെല്ലാം ദ്വീപിലെത്തിത്തുടങ്ങി.
കഥകള്‍ കേട്ടെത്തുന്നവര്ക്കു ദ്വീപില്‍ ചുറ്റിക്കറങ്ങുന്നതിനുള്ള അനുവാദം ബാരേര നല്‍കിയിരുന്നു. അതോടെയാണ് സന്ദര്‍ശകരുടെ എണ്ണം കൂടിയത്.
ദ്വീപിനെ കുറിച്ചുള്ള ദുരൂഹതകള്‍ ഇപ്പോഴും തുടരുകയാണ്. ഇപ്പോഴതൊരു പ്രധാനവിനോദ സഞ്ചാരകേന്ദ്രം കൂടിയാണ്.
ദ്വീപില്‍ വരുന്നവരെല്ലാം ഒരോ പാവകളുമായാണ് എത്തുന്നത്. ഏറ്റവും അസ്വസ്ഥതയുളവാക്കുന്ന ദ്വീപ് എന്നാണ് പലരും ഈ സ്ഥലത്തെ വിളിക്കുന്നത് തന്നെ.
വീണ്ടും മുങ്ങി മരണം
2001ൽ ആണ് ഡോൺ ജൂലിയൻ സാന്റാന ബരേര മരണപ്പെടുന്നത്. 50 വർഷങ്ങൾക്ക് മുൻപ് മരിച്ച ആ പെൺകുട്ടിയുടെ മൃതദേഹം കിടന്ന അതേ കനാലിൽത്തന്നെ മുങ്ങിമരിച്ച നിലയിലാണ് ബാരേരയെയും കണ്ടെത്തിയത്.
താൻ എല്ലായ്പ്പോഴും അവിടെ ഒരു കൊച്ചു പെൺകുട്ടിയെ കാണുമായിരുന്നുവെന്ന് അദ്ദേഹം ദ്വീപിൽ സന്ദർശിക്കാൻ എത്തുന്നവരോടു പറയുമായിരുന്നു.
ഇപ്പോൾ വിനോദസഞ്ചാരികൾ ബാരേരയ്ക്കും പെൺകുട്ടിക്കും ആദരാഞ്ജലി അർപ്പിക്കാൻ ദ്വീപിലേക്ക് വരാൻ തുടങ്ങി.
അവർ സ്വന്തമായി പാവകളെ കൊണ്ടുവന്നു. ആദര സൂചകമായി ദ്വീപിൽ പാവകളെ തൂക്കിയിടുന്നു.
പാവകൾ സംസാരിക്കുമെന്നും രാത്രിയാകുമ്പോള്‍ ചലിക്കുമെന്നും കനാലിലൂടെ സഞ്ചരിക്കുന്നവരെ ദ്വീപിലേക്കു ക്ഷണിക്കുമെന്നുമൊക്കെയായി നൂറു കണക്കിനു കഥകളാണ് ദ്വീപിനെ ചുറ്റിപ്പറ്റി പിന്നെയുണ്ടായത്.