ന്യൂഡൽഹി: ഡോളര്‍ക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഇഡിക്കു പരാതി നല്‍കാനൊരുങ്ങി എച്ച്ആര്‍ഡിഎസ്. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മൊഴി എടുക്കണമെന്നാവശ്യപ്പെട്ട് എച്ച്ആര്‍ഡിഎസ് ഡയറക്ടര്‍ അജി കൃഷ്ണനാണ് പരാതി നല്‍കുക. ഇന്നു രാവിലെ 10ന് ഡല്‍ഹി ഇഡി ഓഫീസിലെത്തി പരാതി കൈമാറും.
മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകള്‍ വീണയ്ക്കുമെതിരെ ആരോപണം ഉയര്‍ന്നിട്ടും കേസില്‍ ഇതുവരെ ഇവരുടെ മൊഴി എടുക്കാന്‍ തയാറായിട്ടില്ല.
യുഎഇയിലേക്ക് മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തിയെന്നുള്പ്പെടെയുള്ള കാര്യങ്ങള്‍ സ്വപ്ന സുരേഷ് കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു.
എന്നിട്ടും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ മൊഴി എടുക്കാന്‍ ഇഡി തയാറായില്ല. ഇത് ഭരണാഘടനാ ലംഘമാണെന്നു ചൂണ്ടിക്കാട്ടിയാണ് എച്ച്ആര്‍ഡിഎസ് പരാതി നല്‍കുക.