മുംബൈ: ഇന്ത്യൻ രൂപയുടെ തകർച്ച തുടരുന്നു. ഇന്നലെ ഡോളർ-രൂപ വിനിയമനിരക്ക് ഒരു ഡോളറിന് 70.11 രൂപയിൽ അവസാനിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഡോളർ 70.32 രൂപവരെ കയറിയിട്ട് 70.16-ൽ ക്ലോസ് ചെയ്തിരുന്നു. പിന്നീട് 69.61 വരെയായ നിരക്ക് തുടർച്ചയായ മൂന്നു വ്യാപാരദിനങ്ങളിലും താണാണ് ഇന്നത്തെ നിലയിൽ എത്തിയത്.
ഇന്ത്യക്ക് വിദേശനാണ്യശേഖരം വേണ്ടത്ര ഉണ്ടെന്നു ഗവൺമെന്റ് അവകാശപ്പെടുന്പോഴും വർധിച്ചുവരുന്ന വിദേശവ്യാപാര കമ്മിയും കന്പനികൾ ഈവർഷം തിരിച്ചുനൽകേണ്ട വിദേശ വായ്പകളുടെ വലിപ്പവും രൂപയ്ക്കു ഭീഷണിയാണ്. ക്രൂഡ്ഓയിൽ വില വീപ്പയ്ക്ക് 74 ഡോളറിനു മുകളിൽ തുടരുന്നതു വിദേശവ്യാപാര കമ്മി വീണ്ടും വർധിക്കാൻ കാരണമാകും.