മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം 40,000 കോടി ഡോളറിനു താഴെയായി. കഴിഞ്ഞ ഡിസംബറിനു ശേഷം ഇതാദ്യമാണ്.സെപ്റ്റംബർ എട്ടിന് അവസാനിച്ച ആഴ്ച മൊത്തം വിദേശനാണ്യശേഖരം 39,928.24 കോടി ഡോളറാണ്. തലേ ആഴ്ചയിലേതിൽനിന്ന് 81.95 കോടി ഡോളർ കുറഞ്ഞു.
വിദേശകറൻസി ആസ്തികൾ, സ്വർണം, ഐഎംഎഫിലെ റിസർവ്, ഇന്ത്യയുടെ കൈയിലുള്ള എസ്ഡിആർ (ഐഎംഎഫ് കൈമാറ്റത്തിന് ഉപയോഗിക്കുന്ന സ്പെഷൽ ഡ്രോയിംഗ് റൈറ്റ് എന്ന കറൻസി) എന്നിവ ചേർത്താണ് വിദേശനാണ്യശേഖരം.
വിദേശ കറൻസി ആസ്തികളിൽ വിദേശ കറൻസിയും വിദേശരാജ്യങ്ങളുടെ കടപത്രങ്ങളും പെടുന്നു. വിദേശ കറൻസി ആസ്തി 40,000 കോടി ഡോളറിനു താഴെയായിട്ട് ഒരുമാസമായി.ഏപ്രിൽ 13ന് 42,608.2 കോടി ഡോളർ ശേഖരത്തിലുണ്ടായിരുന്നു. 2680 കോടി ഡോളറാണ് ഇതുവരെ കുറഞ്ഞത്.