വൈപ്പിന്‍: കടലില്‍ നിന്നും വഴിതെറ്റി കായല്‍ വഴി കനാലിലെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ നാലു ദിവസം മുമ്പ് കനാലില്‍ നിന്നും പിടികൂടി കടലിലേക്ക് തിരിച്ചുവിട്ട ഡോള്‍ഫിന്‍ നാലാം പക്കം ചത്തു തീരത്തടിഞ്ഞു. ഞായറാഴ്ച വൈകുന്നേരം പുതുവൈപ്പ് ലൈറ്റ് ഹൗസ് ബീച്ചിലാണ് ചത്തടിഞ്ഞത്. ബീച്ചിലെത്തിയ സന്ദര്‍ശകരാണ് ആദ്യം ഡോള്‍ഫിന്റെ ജഡം കണ്ടത്. ചത്തിട്ട് ഒരു ദിവസമേ ആയിട്ടുള്ളു. തൊലി കുറച്ച് ഉരിഞ്ഞു പോയിട്ടുണ്ടെങ്കിലും നാറ്റമില്ല.
16നാണ് ഡോള്‍ഫിന്‍ കായല്‍ വഴി നായരമ്പലം പുഞ്ചേത്തോട് കനാലില്‍ എത്തിയത്. ഇടയ്ക്ക് ഇത് കനാലിന്റെ കൈവഴിയിലൂടെ ഞാറക്കല്‍ ബന്ദര്‍ കനാലിലേക്ക് പാഞ്ഞു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ബന്ദര്‍ കനാലില്‍ നിന്നും നാട്ടുകാര്‍ പിടികൂടി ഞാറക്കല്‍ കടപ്പുറത്തെത്തിച്ച ശേഷം കടലിലേക്ക് വിടുകയായിരുന്നു. പ്രായാധിക്യമാകാം മരണത്തിനു കാരണമെന്നും അതല്ല പുഴവഴി കനാലിലെത്തിയ ഡോള്‍ഫിനു തീറ്റകിട്ടാതെ വന്നതാണ് മരണകാരണമെന്നും രണ്ട് അഭിപ്രായമുണ്ട്.