കളമശേരി സാമ്രാ കൺവെൻഷൻ സെന്ററിൽ യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ ബോംബ് വെച്ച സംഭവം പ്രതിയുടെ മൊഴിയെടുത്തു.
സ്ഫോടന സ്ഥലത്ത് തന്റെ ഭാര്യാ മാതാവും ഉണ്ടായിരുന്നു അവർ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് താൻ ബോംബ് വെച്ചതെന്ന് കളമശേരി സ്ഫോടനക്കേസിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടി മൊഴി നൽകി.
പ്ലാസ്റ്റിക് കവറുകളിലാണ് ബോംബ് സ്ഥാപിച്ചതെന്നും ഇയാൾ പറഞ്ഞു. ഇയാൾ ബോംബിനൊപ്പം പെട്രോളും വെച്ചിട്ടുണ്ടായിരുന്നു. സ്ഫോടനത്തിന്റെ വ്യാപ്തി കൂടുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതി പറഞ്ഞു.
നാല് കവറുകളിലായി ബോംബ് സ്ഥാപിച്ചു ശേഷം എല്ലാ കവറുകളും കസേരയുടെ അടി ഭാഗത്താണ് വെച്ചതെന്നും ഡൊമിനിക് മൊഴി നൽകി.
കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ഇന്ന് രാവിലെ 10ന് സർവകക്ഷി യോഗം നടക്കും.
എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവ്വകക്ഷിയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കൺവെൻഷൻ സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.