ഡോമിനോസിന്റെ ജപ്പാനിലെ ഒരു സെന്ററിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിലെ ദൃശ്യങ്ങൾ വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു. ഡോമിനോസിന് ജീവനക്കാരൻ കൊടുത്ത പണി അത്ര ചെറുതൊന്നും അല്ല എന്നുവേണം പറയാൻ.
ജീവനക്കാരന്റെ പ്രവൃത്തിയെ തുടർന്നുണ്ടായ വലിയ പ്രതിഷേധങ്ങൾക്കും ഭക്ഷ്യ സുരക്ഷ ആശങ്കകൾക്കും ഒടുവിൽ ഡോമിനോസ് തങ്ങളുടെ ഉപഭോക്താക്കളോട് ക്ഷമാപണവുമായി എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഡോമിനോസിന്റെ ജപ്പാനിലെ ഒരു സെന്ററിൽ നിന്നും പുറത്തുവന്ന വീഡിയോയാണ് സംഭവങ്ങൾക്ക് കാരണം. വീഡിയോയിൽ പിസ്സ മാവ് കുഴയ്ക്കുന്നതിനിടയിൽ ഒരു ജീവനക്കാരൻ തന്റെ മൂക്കിൽ വിരൽ ഇട്ടതിന് ശേഷം അത് മാവിൽ തൂക്കുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.
Domino's Japan has apologized after someone uploaded a video that appears to show one of its employees picking his nose whole kneading pizza dough. The branch in question (in Amagasaki) was swiftly closed and the people involved may face legal action.pic.twitter.com/oeiqmMp6fY
— Jeffrey J. Hall 🇯🇵🇺🇸 (@mrjeffu) February 12, 2024
സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ഡോമിനോസ് വെട്ടിലായത്. ഹ്യോഗോ പ്രിഫെക്ചറിലെ അമാഗസാക്കി സ്റ്റോറിലാണ് സംഭവം.
എന്നാൽ വീഡിയോയിലെ ജീവനക്കാരൻ താൻ തമാശയ്ക്ക് ചെയ്തതാണന്നും തന്റെ പ്രവർത്തനങ്ങളിൽ ഖേദിക്കുന്നുവെന്നു പറഞ്ഞു. സംഭവം വിവാദമായതോടെ ഈ ജീവനക്കാരനെ ഡോമിനോസ് ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.
എന്നാൽ മലിനമായ മാവ് ഒരു പിസ്സയിലും ഉപയോഗിച്ചിട്ടില്ലെന്നും ബാക്കിയുള്ള എല്ലാ മാവും നശിപ്പിച്ച് കളഞ്ഞതായും കമ്പനി പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയെന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ സംഭവത്തെ തുടർന്ന് ഡോമിനോസ് പിസ്സ ജപ്പാൻ, തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ക്ഷമാപണം നടത്തി.