നോ​യി​ഡ​യി​ലെ കൊ​ല​പാ​ത​കം; ‘ലേ​ഡി ഡോ​ൺ’​കാ​ജ​ൽ അ​റ​സ്റ്റി​ൽ;  ജ​യ​ലി​ൽ ക​ഴി​യു​ന്ന ക​പി​ലി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ഗു​ണ്ടാ സം​ഘ​ത്തെ നി​യ​ന്ത്രി​ച്ചി​രു​ന്ന​ത് കാ​ജ​ൽ


മും​ബൈ: നോ​യി​ഡ​യി​ൽ എ​യ​ർ ഇ​ന്ത്യ ക്രൂ ​അം​ഗ​ത്തെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഗു​ണ്ടാ നേ​താ​വി​ന്‍റെ പ​ങ്കാ​ളി അ​റ​സ്റ്റി​ൽ. “ലേ​ഡി ഡോ​ൺ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന കാ​ജ​ൽ ഖ​ത്രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നോ​യി​ഡ​യി​ലെ ജി​മ്മി​ൽ​നി​ന്ന് ഇ​റ​ങ്ങി വ​ര​വേ എ​യ​ർ ഇ​ന്ത്യ ക്രൂ ​അം​ഗ​മാ​യ സൂ​ര​ജ് മാ​ൻ (30) കാ​റി​നു​ള്ളി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച കേ​സി​ലാ​ണ് ഇ​വ​രും പി​ടി​യി​ലാ​യ​ത്. ഗു​ണ്ടാ​നേ​താ​വാ​യ ക​പി​ൽ മാ​ന്‍റെ പ​ങ്കാ​ളി​യാ​ണ് കാ​ജ​ല്‍.

ക​പി​ലി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് മ​റ്റൊ​രു ഗു​ണ്ടാ നേ​താ​വാ​യ പ​ർ​വേ​ഷ് മാ​ന്‍റെ സ​ഹോ​ദ​ര​ൻ സൂ​ര​ജ് മാ​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം.

ക​പി​ൽ മാ​ന്‍റെ പി​താ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ പ​ർ​വേ​ഷ് മാ​ൻ ആ​ണെ​ന്നും ഇ​തി​ന്‍റെ പ്ര​തി​കാ​ര​ത്തി​ലാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ക​പി​ലി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ കാ​ജ​ൽ ആ​ണ് ഗു​ണ്ടാ സം​ഘ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്തി​രു​ന്ന​ത്.

Related posts

Leave a Comment