ഇലോണ്‍ മസ്ക് ഏറ്റെടുത്തതോടെ ട്വിറ്ററില്‍ തിരികെയെത്തി ഡോണള്‍ഡ് ട്രംപ്.
അമേരിക്കയിലെ കാപിറ്റോള്‍ കലാപത്തെത്തുടര്‍ന്ന് ട്വിറ്റര്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. എന്നാല്‍ മസ്കിന്റെ ആഗമനം ആ വിലക്ക് നീക്കുകയാണുണ്ടായത്.
ഇലോണ്‍ മസ്കിന് നന്ദി പറഞ്ഞുകൊണ്ടാണ്, തിരിച്ചെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ട്വീറ്റ്. തിരിച്ചുവരവില്‍ സന്തോഷമുണ്ട്. തന്നെ വെറുക്കുന്നവരും സകല തോല്‍വികളും തന്നെ മിസ് ചെയ്തിട്ടുണ്ടാവുമെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു.
മസ്ക് ഏറ്റെടുത്തെങ്കിലും ട്വിറ്ററിലേക്ക് ട്രംപിന്റെ തിരിച്ചുവരവ് ഉറപ്പായിരുന്നില്ല. ഉള്ളടക്കം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന ്അറിയിച്ച മസ്കും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നില്ല.
അതേസമയം ട്വിറ്ററില്‍ ഇനി കോമഡി നിയമപരമാണെന്ന് മസ്ക് ട്വീറ്റ് ചെയ്തു.