പോണ്‍ നായികയുമായി ബന്ധം! ഒരു മാസം മിണ്ടാതിരിക്കാന്‍ സ്റ്റെഫാനി ക്ലിഫോര്‍ഡ് എന്ന നീലച്ചിത്ര നായികയ്ക്ക് ഡോണള്‍ഡ് ട്രംപ് നല്‍കിയത് 13,000 ഡോളര്‍; വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ

കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോണള്‍ഡ് ട്രംപിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആരോപണങ്ങളുമായി എത്തിയവരില്‍ പലരും മോഡലുകളുമായിരുന്നു. അനേകര്‍ തങ്ങളുമായുള്ള ട്രംപിന്റെ അണിയറക്കഥകളുമായി പുറത്തു വന്നപ്പോള്‍ കൂട്ടത്തില്‍ ഒരു പോണ്‍ താരത്തിന് തന്റെ കഥകള്‍ മൂടിവെയ്ക്കാന്‍ ട്രംപ് കൊടുത്തത് ലക്ഷങ്ങളായിരുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലോകപ്രശസ്ത പോണ്‍ താരമായ നീലച്ചിത്ര നടിക്ക് പണ്ടത്തെ അവിഹിതബന്ധം പുറത്തു പറയാതിരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 130,000 ഡോളര്‍ നല്‍കിയെന്നാണ് വിവരം.

സ്‌റ്റോര്‍മി ഡാനിയേല്‍ എന്ന പേരില്‍ നീലച്ചിത്രങ്ങളില്‍ കാണാറുള്ള സ്റ്റെഫാനി ക്‌ളിഫോര്‍ഡിനായിരുന്നു തുക നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വാര്‍ത്ത പുറത്തുവിടാതിരിക്കാന്‍ ഒരുമാസം നിശബ്ദമായി ഇരിക്കാനായിരുന്നു തുക. തന്റെ സ്വകാര്യ അഭിഭാഷകന്‍ വഴിയായിരുന്നു ട്രംപ് നടിയുമായി കരാറില്‍ ഏര്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെലാനിയയെ വിവാഹം കഴിച്ച് ഒരു വര്‍ഷം കഴിഞ്ഞ് 2006 ല്‍ ഒരു ഗോള്‍ഫ് പരിപാടിക്കിടയില്‍ വെച്ചായിരുന്നു ട്രംപ് സ്‌റ്റെഫാനിയുമായി കൂടിക്കാഴ്ച നടത്തിയത്. ഈ പരിപാടിയില്‍ അന്നുണ്ടായിരുന്ന പോണ്‍ താരം ജസ്സീകാ ഡ്രേക്ക്, ട്രംപ് ക്ളിഫോര്‍ഡ് ഉള്‍പ്പെടെ മൂന്ന് യുവതികളെ ചുംബിക്കുന്നത് കണ്ടതായി 2016 ഒക്‌ടോബറില്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

പണം കിട്ടിയിരുന്നില്ലാത്തതിനാലാണ് താന്‍ മുമ്പോട്ട് വരാഞ്ഞതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഡ്രേക്കിന്റെ വാദങ്ങള്‍ വെറും ‘പുളുവടി’ മാത്രമാണെന്നായിരുന്നു പിന്നീട് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. തന്റെയും ട്രംപിന്റെയും ബന്ധത്തെക്കുറിച്ച് എബിസി ന്യുസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ എക്സ്‌ക്ളുസീവായി വിവരം പുറത്തുവിടാന്‍ സ്റ്റെഫാനി ഒരുങ്ങിയ സമയത്തായിരുന്നു ട്രംപ് അഭിഭാഷകന്‍ വഴി കരാറുണ്ടാക്കിയത്. തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു മാസം മിണ്ടാതിരിക്കുന്നതിനായിട്ടാണ് സ്‌റ്റെഫാനിക്ക് ട്രംപ് ലക്ഷങ്ങളുടെ കരാറുണ്ടാക്കിയത്. ക്‌ളിഫോര്‍ഡിന്റെ മൂന്‍ ഭര്‍ത്താവ് മൈക്കല്‍ മോസ്നിയും ഈ ആരോപണം നടത്തിയിരുന്നു. വാള്‍ സ്ട്രീറ്റ് ജേണലാണ് ഇന്നലെ വാര്‍ത്ത പുറത്തു വിട്ടത്.

 

Related posts