സന്ദർശകരെ പറ്റിക്കാൻ മൃഗശാല അതികൃധർ പല അടവുകളും നടത്തുന്നത് പലപ്പോഴും വാർത്തകളായിട്ടുണ്ട്. വീണ്ടുമിതാ ഒരു പറ്റിക്കൽ വാർത്തയാണ് വൈറലാകുന്നത്.
ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ സിബോ സിറ്റിയിലെ ഒരു മൃഗശാലയാണ് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി പുതിയ നമ്പറുമായി എത്തിയത്.
കഴുതകളെ കറുപ്പും വെളുപ്പും പെയിന്റ് അടിച്ച് സീബ്രയുടെ രൂപത്തിൽ ആക്കിയിരിക്കുകയാണ് മൃഗശാല അതികൃധർ. എന്നാൽ പെയിൻറിംഗ് പാറ്റേണിൽ വന്ന മാറ്റങ്ങൾ സന്ദർശകർ കൈയോടെ പിടികൂടി. സീബ്രയുടെ ശരീരത്തിലെ കറുപ്പും വെളളയും വരകൾ കഴുതകളുടെ ദേഹത്ത് കൃത്യമായി വരയ്ക്കാൻ സാധിക്കാതെ വന്നതാണ് മൃഗശാല നടത്തിപ്പുകാർക്ക് വെട്ടിലായത്.
മൃഗങ്ങളോട് അന്യായമായി പെരുമാറിയ ഇയാൾക്കെതിരേ നിരവധി ആളുകളാണ് വിമർശനം ഉന്നയിച്ചത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി മൃഗശാല ഉടമ രംഗത്തെത്തി. സന്ദർശകരെ പറ്റിക്കുന്നതിനായി താൻ ഒരു തമാശ ചെയ്തതാണ് എന്നായിരുന്നു ഇയാളുടെ വിശദീകരണം.