
മുംബൈ: മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച മുതൽ മദ്യത്തിന്റെ ഹോം ഡെലിവറി ആരംഭിക്കും. സംസ്ഥാന എക്സൈസ് വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാനാണ് മദ്യത്തിന്റെ ഹോം ഡെലിവറി സർക്കാർ അനുവദിച്ചത്. വെള്ളിയാഴ്ച സർവീസ് തുടങ്ങുമെങ്കിലും മുഴുവനായി പ്രാബല്യത്തിൽ വരുത്താൻ കൂടുതൽ സമയം വേണമെന്ന് മദ്യശാല ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെ മദ്യശാലകൾ തുറന്നിട്ടുണ്ട്.
ഹോം ഡെലിവറി നടത്തുന്പോൾ പത്തു പേരിൽ കൂടുതൽ ഡെലിവറിക്കു നിയമിക്കാൻ കടയുടമയ്ക്കു കഴിയില്ല. ഒരാൾക്ക് 24 ബോട്ടിലാണ് പരമാവധി കൈയിൽ കരുതാൻ കഴിയുന്നത്.