മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ശി​ക്ഷ സെ​ഷ​ൻ​സ് കോ​ട​തി​ ശരിവച്ചു;  ചെ​ക്ക് കേ​സി​ൽ കോ​ട്ട​യം ന​ഗ​ര​സ​ഭ  മു​ൻ അം​ഗ​ത്തി​നു ത​ട​വും പി​ഴ​യും

കോ​ട്ട​യം: ചെ​ക്ക് കേ​സി​ൽ കോ​ട്ട​യം ന​ഗ​ര​സ​ഭ മു​ൻ അം​ഗ​ത്തി​നു ത​ട​വും പി​ഴ​യും. ക​ള​ക്ട​റേ​റ്റ് മു​ള്ള​ൻ​കു​ഴി​യി​ൽ ഡോ​റി​സ് ജോ​സി​നെ​യാ​ണ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി വി.​ബി. സു​ജ​യ​മ്മ ഒ​രു മാ​സം ത​ട​വി​നും ര​ണ്ട​ര ല​ക്ഷം രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു​മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി വ​രും.

2013 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ട​വാ​തൂ​ർ വ​ടാ​മ​റ്റ​ത്തി​ൽ വി.​സി. ചാ​ണ്ടി​യി​ൽ​നി​ന്നും പ​ണം ക​ടം​വാ​ങ്ങി​യ​ശേ​ഷം ഡോ​റി​സ് ജോ​സ് പ​ക​രം ചെ​ക്ക് ന​ൽ​കു​ക​യാ​ണു ചെ​യ്തി​രു​ന്ന​ത്. കോ​ട്ട​യം ഐ​എ​ൻ​ജി വൈ​ശ്യ ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് അ​വ​സാ​നി​പ്പി​ച്ചി​രു​ന്ന​തി​നാ​ൽ ചെ​ക്ക് മ​ട​ങ്ങി. ഇ​തി​നെ​തി​രെ ചാ​ണ്ടി ന​ൽ​കി​യ കേ​സി​ൽ ഡോ​റി​സ് ജോ​സി​നെ 2017ൽ ​കോ​ട്ട​യം മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ചു.

ഇ​വ​ർ ഇ​തി​നെ​തി​രെ അ​പ്പീ​ലു​മാ​യി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ശി​ക്ഷയാണ് ശ​രി​വ​ച്ച​ത്. വാ​ദി​ഭാ​ഗ​ത്തി​നു​വേ​ണ്ടി വി​നു ജേ​ക്ക​ബ് മാ​ത്യു കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Related posts