ലാഹോർ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരേ ബംഗ്ലാദേശിന്റെ മെഹിദി ഹസൻ മിർസയ്ക്കും (112) നജ്മുൾ ഹുസൈൻ ഷാന്റൊയ്ക്കും (104) സെഞ്ചുറി. മെഹിദി മിർസ റിട്ടയേർഡ് ഹർട്ടാകുകയായിരുന്നു.
രണ്ടാം വിക്കറ്റിൽ മെഹിദി-നജ്മുൾ കൂട്ടുകെട്ട് അഭേദ്യമായ 194 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ബംഗ്ലാദേശ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 44.3 ഓവറിൽ 245 റണ്‍സിനു പുറത്തായി. അതോടെ ബംഗ്ലാദേശിന് 89 റണ്‍സ് ജയം.
ഇബ്രാഹിം സദ്രാനാണ് (75) അഫ്ഗാൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു.