ഓസ്ട്രേലിയയിലെ കാർലിംഗ്ഫോർഡിലെ ഒരു സർവീസ് സ്റ്റേഷനിൽ നിന്ന് 10,000 ഡോനട്ടുകൾ അടങ്ങിയ ഡെലിവറി വാൻ മോഷ്ടിക്കപ്പെട്ടു.
ഡ്രൈവർ പണം നൽകുന്നതിനിടെയാണ് മോഷണം. ക്രിസ്മസ് തീം, ക്ലാസിക് ഇനങ്ങൾ ഉൾപ്പെടെ വിവിധതരം ഡോനട്ടുകൾ വിതരണം ചെയ്യുന്നതിനായി ന്യൂകാസിലിലേക്കുള്ള യാത്രയിലായിരുന്നു വാൻ. മോഷ്ടാവിനായി പോലീസ് തിരച്ചിൽ നടത്തുകയാണ്.
ഡ്രൈവർ സർവീസ് സ്റ്റേഷനുള്ളിലായിരുന്നപ്പോൾ ഒരു സ്ത്രീ വാനിലേക്ക് ചാടി കയറുന്നത് കണ്ടിരുന്നു. സംഭവത്തിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സംശയം.
വാനിനടുത്തേക്ക് നടക്കുന്നതിന് മുമ്പ് പെട്രോൾ പമ്പുകൾക്ക് ചുറ്റും ഒരു സ്ത്രീ കറങ്ങിനടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണിക്കുന്നു.
ഡോനട്ടുകൾക്ക് ഏകദേശം 4 ഡോളർ വിലയുള്ളതിനാൽ, ലോഡിന് ഏകദേശം $40,000 (22,04,375 രൂപ) വിലയുണ്ടെന്ന് ഓസ്ട്രേലിയയിലെയും ന്യൂസിലൻഡിലെയും ക്രിസ്പി ക്രീമിലെ സപ്ലൈ ചെയിൻ മേധാവി ലെന്നി റെഡ്ഡി പറഞ്ഞു.