രാജസ്ഥാൻ: പരീക്ഷയ്ക്ക് പഠിക്കാതിരുന്നതിന്റെ പേരിൽ മകളെ പിതാവ് അടിച്ചു കൊന്നു. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. ഫതേഹ് മുഹമ്മദ് എന്നയാളാണ് മകളെ അടിച്ചു കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പ്ലസ് വൺ വിദ്യാർഥിനിയായ മകൾ സ്കൂൾ പരീക്ഷയ്ക്ക് പഠിക്കാതിരുന്നതാണ് ഇയാൾ പ്രകോപിതനാകാൻ കാരണം. പഠിക്കാത്തതിനാൽ വടി കൊണ്ട് തുടർച്ചയായി ഇയാൾ മകളെ അടിച്ചു.
ബന്ധുവിൻറെ പരാതിയിലാണ് പെൺകുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ കുട്ടിയെ അടിക്കാൻ ഉപയോഗിച്ച വടി കണ്ടെത്തിയിട്ടുണ്ട്. അടിയേറ്റ് ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതാവാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.