കാക്കനാട്: യുവതിയെ മർദിച്ചെന്ന പരാതിയിൽ ഭർത്താവുൾപ്പടെ മൂന്ന് പേർക്കെതിരേ തൃക്കാക്കര പോലീസ് കേസെടുത്തു.
തൃക്കാക്കര നഗരസഭാ പതിനാലാം വാർഡ് ആശാവർക്കർ കൂടിയായ സൗദയെ മർദിച്ച കേസിൽ യുവതിയുടെ ഭർത്താവ് കാക്കനാട് പരപ്പയിൽ വീട്ടിൽ അലി, അലിയുടെ പിതാവും പ്രാദേശിക കോൺഗ്രസ് നേതാവുമായ പരീത്, മാതാവ് സഫിയ എന്നിവർക്കെതിരേയാണ് തൃക്കാക്കര പോലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടാണ് മർദനം നടത്തിയതെന്ന് യുവതി പരാതിയിൽ പറയുന്നു. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.