മയ്യിൽ: വിവാഹ ശേഷം കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും സഹോദരിക്കുമെതിരെ പോലീസ് കേസെടുത്തു.
കയരളം ഒറപ്പടി സ്വദേശിനിയായ നാൽപത്തിയാറുകാരിയുടെ പരാതിയിലാണ് ഭർത്താവ് കൊയ്യം സ്വദേശി ശാദുലി, സഹോദരി ആയിഷ എന്നിവർക്കെതിരെ കേസെടുത്തത്.
2002-ലായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് ഭർത്താവിന്റെ വീട്ടിൽ വെച്ചും സഹോദരിയുടെ കൊയ്യത്തെ വീട്ടിൽ വെച്ചും രണ്ടാം പ്രതി യുവതിയുടെ പത്തുപവന്റെ ആഭരണങ്ങൾ കൈക്കലാക്കുകയും സ്ത്രീധനമായി ഒന്നാം പ്രതി രണ്ട് ലക്ഷം രൂപ വാങ്ങുകയും ചെയ്തുവെന്നും പിന്നീട് തനിക്കും മക്കൾക്കും ചെലവിന് നൽകാതെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കു ന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.