ര​ണ്ടുമാ​സം മുമ്പ്‌ നാ​യ​യു​ടെ ക​ടി​യേ​റ്റ കാ​ര്യം ആ​രോ​ടും പ​റ​ഞ്ഞി​ല്ല! പേ​വി​ഷ​ബാ​ധ​യേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു

ചെ​​റു​​തോ​​ണി: പേ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ് വീ​​ട്ട​​മ്മ മ​​രി​​ച്ചു. മു​​രി​​ക്കാ​​ശേ​​രി​​ക്കു സ​​മീ​​പം തേ​​ക്കി​​ൻ​​ത​​ണ്ട് സ്വ​​ദേ​​ശി തോ​​ട്ട​​ക്കാ​​ട്ട് ശ​​ങ്ക​​ര​​ന്‍റെ ഭാ​​ര്യ ഓ​​മ​​ന (65) ആ​​ണ് മ​​രി​​ച്ച​​ത്.

ര​​ണ്ടു​മാ​​സം മു​​ൻ​​പാ​​ണ് ഇ​​വ​​ർ​​ക്ക് നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റ​​ത്. എ​​ന്നാ​​ൽ, ഈ ​​വി​​വ​​രം ഭ​​ർ​​ത്താ​​വി​​നെ​​യോ ബ​​ന്ധു​​ക്ക​​ളെ​​യോ ഓ​​മ​​ന അ​​റി​​യി​​ച്ചി​​രു​​ന്നി​​ല്ല.

ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ അ​​സ്വ​​സ്ഥ​​ത പ്ര​​ക​​ടി​​പ്പി​​ച്ച​​തി​​നേ​​ത്തു​​ട​​ർ​​ന്ന് ഓ​​മ​​ന​​യെ ഇ​​ടു​​ക്കി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​വി​​ടെ​​വ​​ച്ചാ​​ണ് നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റ വി​​വ​​രം ഓ​​മ​​ന ഡോ​​ക്ട​​റോ​​ട് പ​​റ​​ഞ്ഞ​​ത്.

തു​​ട​​ർ​​ന്ന് പേ​​വി​​ഷ​​ബാ​​ധ​​യ്ക്കു​​ള്ള വാ​​ക്സി​​ൻ എ​​ടു​​ത്ത് വീ​​ട്ടി​​ലേ​​ക്ക് അ​​യ​​ച്ചു. എ​​ന്നാ​​ൽ വീ​​ട്ടി​​ലെ​​ത്തി​​യ​​തോ​​ടെ രോ​​ഗം മൂ​​ർ​​ച്ഛി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

വീ​​ണ്ടും ഇ​​ടു​​ക്കി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച ഇ​​വ​​രെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് കൊ​​ണ്ടു​പോ​​യെ​​ങ്കി​​ലും ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മ​​രി​​ച്ചു.

ഓ​​മ​​ന​​യു​​ടെ മൃ​​ത​​ദേ​​ഹം അ​​ടി​​മാ​​ലി കൂ​​ന്പ​​ൻ​​പാ​​റ​​യി​​ലു​​ള്ള പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ൽ സം​​സ്ക​​രി​​ച്ചു.

ഇ​​വ​​രോ​​ടൊ​​പ്പം ഉ​​ണ്ടാ​യി​​രു​​ന്ന ഭ​​ർ​​ത്താ​​വി​​നെ​​യും ഇ​​വ​​രു​​മാ​​യി ഇ​​ട​​പ​​ഴ​​കി​​യ​​വ​​രെ​​യും നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ക്കു​​മെ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

Related posts

Leave a Comment