ദുൽഖർ സൽമാൻ നായകനായി എത്തിയ തീവ്രത്തിന്റെ രണ്ടാം ഭാഗം തയാറാകുന്നുവെന്ന് അഞ്ചുവർഷങ്ങൾക്കു ശേഷം സംവിധായകൻ രൂപേഷ് പീതാംബരൻ അറിയിച്ചിരുന്നു. മാത്രമല്ല പുതിയ താരങ്ങളെ അണിനിരത്തിയാകും ചിത്രം നിർമിക്കുകയെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇപ്പൊഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നായകനായി എത്തുന്നത് പൃഥ്വിരാജ് ആണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. 2019ൽ മാത്രമേ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളു.
ബെന്യാമിൻ എഴുതിയ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസി നിർമിക്കുന്ന ചിത്രം കൂടാതെ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ തിരക്കുകൾക്ക് ശേഷം മാത്രമേ തീവ്രത്തിന്റെ രണ്ടാം ഭാഗമൊരുങ്ങുകയുള്ളു. നസ്രിയ നസീം, പാർവതി എന്നിവരൊന്നിക്കുന്ന അഞ്ജലി മേനോൻ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ.
ഡോ. റോണി സംവിധാനം ചെയ്യുന്ന അംഗരാജ്യത്തെ ജിമ്മൻമാർ ഉൾപ്പടെ ഒരുപിടി ചിത്രങ്ങളുടെ തിരക്കിലാണ് രൂപേഷ് പീതാംബരൻ.