ദുൽഖർ സൽമാൻ- അമാൽ ദന്പതികളുടെ മകൾ മറിയക്ക് ഒന്നാം പിറന്നാൾ. ഭാര്യക്കും മകൾക്കുമൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് ദുൽഖർ സൽമാൻ തന്നെയാണ് ഇത് അറിയിച്ചത്.
“ഞങ്ങളുടെ ജീവിതത്തിലെ സ്നേഹത്തിന് എക്കാലത്തെയും സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു. നിനക്ക് ഒരു വയസ് ആയെന്ന് വിശ്വസിക്കുവാൻ ആകുന്നില്ല. നീ ഞങ്ങൾക്കു കിട്ടിയ വലിയ അനുഗ്രഹമാണ്. ഇതിനോടകം തന്നെ നീ വലിയ ആളായി മാറിയിരിക്കുന്നു. ഞങ്ങളുടെ ജീവിതത്തിൽ സന്തോഷവും സ്നേഹവും നിറയ്ക്കുന്നത് നീയാണെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്’.
ഫേസ്ബുക്കിൽ മറിയക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്.