ദുല്ഖറിന്റെ ലക്കി ഭാസ്കര് സിനിമ കണ്ടുകൊണ്ടിരുന്നപ്പോള് ഒരു ഘട്ടത്തില് ദുല്ഖര് പിടിക്കപ്പെടുമെന്ന് ആയല്ലോ. അപ്പോള് ടി വി ഓഫ് ചെയ്തു കളഞ്ഞു. അത് കണ്ടപ്പോള് തനിക്ക് ആകെ ടെന്ഷന് ആയെന്ന് ഇളയച്ഛനും നടനുമായ ഇബ്രാഹിംകുട്ടി.
ഇത് രാത്രി കണ്ടാല് ശരിയാകില്ല നാളെ രാവിലെ കാണാം എന്ന് ഞാന് തീരുമാനിച്ചു. ആളുകളുടെ ഇടയില് ഇരുന്ന് കാണുമ്പോള് അത് കുഴപ്പം ഉണ്ടാകില്ല. പക്ഷെ ഒറ്റക്ക് കാണുമ്പോള് അങ്ങനെ അല്ല. അതുപോലെതന്നെ ടര്ബോ സിനിമ കാണുമ്പോള് ആര്ക്കെങ്കിലും കരച്ചില് വരുമോ, പക്ഷെ അത് കണ്ട് ഞാന് കരഞ്ഞിട്ടുണ്ട്.
ഇച്ചാക്ക(മമ്മൂട്ടി)യെ സ്ക്രീനില് കാണുമ്പോള് നമുക്ക് കിട്ടുന്ന ആ ഇലക്ട്രിക് പാസുണ്ടല്ലോ, ആ വ്യക്തിയെ സ്ക്രീനില് കാണുമ്പോള് ഉള്ളൊരു ഫീലാണ്. കഥാപാത്രങ്ങളെയല്ല ഞാന് ഇച്ചാക്കയെ തന്നെയാണ് കാണുന്നത് എന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു.