മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക ദുൽഖർ സൽമാന്റെ കാർ കളക്ഷനിലേക്ക് പുതിയൊരു അതിഥികൂടി. ജർമൻ വാഹന നിർമാതാക്കളായ പോർഷെയുടെ ലക്ഷ്വറി സെഡാൻ പനമേരയുടെ ടർബോ മോഡലാണ് ദുൽഖർ സ്വന്തമാക്കിയത്. 2.03 കോടി രൂപയാണ് കാറിന്റെ വില. 2010ൽ വിപണിയിലെത്തിയ കാറിന്റെ രണ്ടാം തലമുറയാണ് വിപണിയിൽ ഇപ്പോഴുള്ളത്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാന്റെയും വാഹന പ്രേമം പ്രശസ്തമാണ്. ബെൻസിന്റെ സൂപ്പർ കാറായ എസ്എസ്എസ് എഎംജി, മിനികൂപ്പർ, ബിഎംഡബ്ല്യു എം3, പോളോ ജിടി തുടങ്ങിയ കാറുകളുടെയും മോഡിഫൈഡ് ട്രയംഫ് ബോണ്വില്ല, ബിഎംഡബ്ല്യു ആർ 1200 ജിഎസ് തുടങ്ങിയ ബൈക്കുകളുടെയും ശേഖരമുണ്ട് ദുൽഖറിന്. ഇതിനു പിന്നാലെയാണ് പുതിയ പോർഷെ കൂടി എത്തുന്നത്.