തെന്നിന്ത്യയിലെ രണ്ടു യുവ സൂപ്പർതാരങ്ങൾ ഒന്നിക്കുകയാണ്. മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനും ഒപ്പം ബാഹുബലിയും. ഒരു പ്രമുഖ മൊബൈലിനു വേണ്ടിയാണ് സൂപ്പർ താരങ്ങൾ ഒരുമിച്ച് സ്ക്രീനിലെത്തുന്നത്. പരസ്യങ്ങളിൽ വലിയ താൽപ്പര്യം കാണിക്കാത്ത പ്രഭാസ് ഈ മൊബൈൽ കന്പനിയുടെ ഇന്ത്യ ബ്രാൻഡ് അംബാസിഡറാകാൻ തയ്യാറാവുകയായിരുന്നു.
ഈ കന്പനിയുടെ കേരള ബ്രാൻഡ് അംബാസഡറാണ് ദുൽഖർ സൽമാൻ. ഇതിന്റെ പരസ്യ ചിത്രത്തിനായാണ് താരങ്ങൾ ഒന്നിക്കുന്നത്. വിരാട് കോഹ്ലി, ആലിയ ഭട്ട്, ശ്രുതി ഹാസൻ, ദിൽജിത്ത് ദോഷൻ എന്നിവരും ഈ കന്പനിയുടെ അംബാസഡർമാരാണ്. ബാഹുബലി ചിത്രീകരണ സമയത്ത് പത്തു കോടിയിലേറെ രൂപയുടെ പരസ്യ ചിത്രങ്ങളാണ് പ്രഭാസ് ഉപേക്ഷിച്ചത്.